8.10.07

കൊമ്പന്‍മീശമേല്‍ പൂ വിരിഞ്ഞാല്‍

















.





ചില പൂക്കളങ്ങിനെയാണ്‌
വല്ലാത്ത കാലത്ത്‌
വേണ്ടാത്തിടങ്ങളില്‍
വിരിഞ്ഞു നില്‍ക്കും
പൂജക്കെടുക്കില്ല, പൂമ്പാറ്റ നോക്കില്ല
കാട്ടാടൊന്നു ചവച്ചുനോക്കും
കാട്ടാന പിന്നെ ചവിട്ടി നോക്കും
നാട്ടാരു ചൊല്ലും; പിശകായ ജന്മം
ഇക്കൊമ്പത്തുള്ളത്‌ കരിഞ്ഞു കിട്ടാന്‍
വെയിലത്തു വെറുതെ ചിരിച്ചു നോക്കും
മഴയത്ത്‌ കരളുരുകി കരഞ്ഞുനോക്കും
കാറ്റിലുറക്കെ കവിത ചൊല്ലും.

6 comments:

മയൂര said...

കൊമ്പന്‍മീശമേല്‍ പൂ വിരിഞ്ഞാല്‍ ഇങ്ങിനെ ഒക്കെ ആവും ല്ലേ..... :)

ഹരിശ്രീ (ശ്യാം) said...

ഹഹ.. കൊമ്പന്‍ മീശയില്‍ പൂ വിരിഞ്ഞതാദ്യമായി കാണുകയാ. ആര്‍ക്കോ എവിടെയോ ആലുമുളച്ചു എന്നൊക്കെ കേട്ടിട്ടുണ്ടു. പക്ഷെ ഇതു കേട്ടിട്ടില്ല. എന്തായാലും കവിത കൊള്ളാം.

പ്രയാസി said...

:)

കല|kala said...

അതു കൊള്ളാം.., :)

sreeraj said...

എന്റെ മനസിനെ ചെറുതായി ഈറനണിയിച്ചു ഈ വരികള്‍ പലപ്പോഴും മമുക്ക് തന്നെ തോന്നും നമ്മുടെ ചില കഴിവുകളോ അതോ നമ്മള് തന്നെയോ കൊമ്പന്‍ മീസയില്‍ വിരിഞ്ഞ പൂവാണോ എന്ന്

തമന്ന said...

നല്ല വരികള്‍.
ചന്തു അങ്ങളയോട് വാക്ക് ദേവതക്കെന്താ ഇത്ര സ്നേഹം?

Post a Comment

Blog Archive

About Me

My photo
"മുടിയൊന്നധികം മുളച്ചു പൊങ്ങിയാല്‍ താണു പോവും തല ഭൂമിയോളം...... പാട്ടൊന്നു പതുക്കെ പാടി പോയാല്‍ പറന്നു പോവുമാകാശത്തോളം...."
......................സ്നേഹപൂറ്‍വം : രാജേഷ്‌ നരോത്ത്‌
A collection Of Malayalam Blogs in the world of Malayalam Bloggers. And here you can find some blogging tricks and helps to make your blog beautiful.
click here for free html hit counter code
Get a free hit counter today.