21.11.07

പൂപ്പല്‍പിടിച്ച മയില്‍പീലി

ഇന്നലെ, കപ്പല്‍ കടന്നുവന്ന്‌
ഈന്തിന്‍ ചുവട്ടിലേക്ക്‌ മാടി വിളിച്ച്‌
ഉറവപൊട്ടിയ കണ്ണുകളോടെ അവളെന്റെ
ചെവിയില്‍ ചാരി സുഖവിവരം തിരക്കി.
.
ഓടിപോയി ഞാനാ
പഴയ കണക്കുപുസ്‌തകതാളില്‍
ഒളിപ്പിച്ചുവെച്ച മയില്‍പിലി തിരഞ്ഞ്‌
പേജുകളിലൂടെയൊന്നൂളിയിട്ടു
.
കിഴിച്ചും ഹരിച്ചും പൂപ്പല്‍ പിടിച്ചും
ഉടലാകെ മുറിഞ്ഞും, മാനം നോക്കി
ആ മയില്‍പീലി വിളറി ചിരിച്ചു.
.
ആരുടെയൊക്കെയോ കരുതലുകളില്‍, ഓര്‍മ്മകളില്‍,
പ്രര്‍ത്ഥനകളില്‍ പെട്ടുപോയിട്ടില്ലായിരുന്നെങ്കില്‍
ഞാനുമങ്ങിനെ ആകാശം കാണാതെ,
ഉടല്‍ മുറിഞ്ഞ്‌ പൂപ്പല്‍ പിടിച്ചേനെ....11 comments:

ഫസല്‍ said...

nannu

കണ്ണൂരാന്‍ - KANNURAN said...

കൊള്ളാം നന്നായിരിക്കുന്നു.

ഏ.ആര്‍. നജീം said...

ഒരു മടങ്ങിവരവിന്റെ സുഖമുള്ള ഓര്‍മ്മ..
നന്നായിരിക്കുന്നു

വാല്‍മീകി said...

നന്നായിട്ടുണ്ട് വരികള്‍.

അഭയാര്‍ത്ഥി said...

All the poetry is simplernice and remarkable
You got the stuff

ശ്രീ said...

കൊള്ളാം.

:)

Satheesh said...

wordpress ന്റെ ബ്ലോഗ്‌റോളില്‍ ഇതു കണ്ടില്ല.
ഇഷ്ടപ്പെട്ടതുകൊണ്ട്‌ add ചെയ്യാന്‍ പറഞ്ഞു.

P.Jyothi said...

ആ comment ഇടാതിരുന്നെങ്കില്‍ ഞാനുമീ കവിത കാണാതെ പോയേനെ... നന്നായിരിക്കുന്നു

സു | Su said...

:)

എന്താ ടൈറ്റില്‍ ശരിക്ക് വരാത്തത്?

Chanthu said...

ഫസല്‍, കണ്ണൂരാന്‍, ഏ.ആര്‍. നജീം, വാല്‍മീകി, അഭയാര്‍ത്ഥി, ശ്രീ, സതീഷ്‌, പി. ജ്യോതി, സു എല്ലാവരോടും സ്‌നേഹത്തോടെ നന്ദി പറയുന്നു.
സു, അപരിചിതത്വം ഉള്ളതിനാലാവാം ഒരു തലയില്ലായ്‌മത്തരം......

ദ്രൗപദി said...

നന്നായിരിക്കുന്നു..
ഇനിയും
എഴുതുക
ആശംസകള്‍

Post a Comment

Blog Archive

About Me

My photo
"മുടിയൊന്നധികം മുളച്ചു പൊങ്ങിയാല്‍ താണു പോവും തല ഭൂമിയോളം...... പാട്ടൊന്നു പതുക്കെ പാടി പോയാല്‍ പറന്നു പോവുമാകാശത്തോളം...."
......................സ്നേഹപൂറ്‍വം : രാജേഷ്‌ നരോത്ത്‌
click here for free html hit counter code
Get a free hit counter today.