18.1.08

നിന്നെ മറന്നെന്നോ ?

(നീ പാതി)
നീ കോറിയിട്ട മൈലാഞ്ചി കുസൃതികള്‍
ഇപ്പോഴുമെന്റെ കൈതണ്ടയിലുലുണ്ട്‌
നീ തന്ന മഞ്ചാടിമണികള്‍ക്കിപ്പോള്‍
ഇലകള്‍ മുളച്ചു
നിറ നിലാ പൊലിമയില്‍ നീ അന്നു കാട്ടി തന്ന,
നക്ഷത്രങ്ങളെ ഉമ്മ വെക്കുന്ന
രാത്രിമേഘങ്ങളാണെനിക്കിപ്പോഴും കൂട്ട്‌.

(ദൈവം പാതി)
നീ തന്ന പൂവിതളിലിരുന്നാണ്‌ ഞാനിപ്പോഴും
പുഴ കടക്കാറുള്ളത്‌
നിന്റെ പൂമ്പാറ്റ ചിറകിലിരുന്നാണ്‌
ഇപ്പോഴുമെന്റെ ആകാശസഞ്ചാരം
നിന്റെ കണ്ണുകളാല്‍ വെളിച്ചമിട്ട
വഴികളിലാണെന്റെ നടത്തം
രാത്രിയിലെന്റെ മിഴിയടയുന്നത്‌
നിന്നിലേക്ക്‌
എന്റെ പകലുകള്‍
നീ തന്ന സൗജന്യം

(മന്ധരയെന്റെ വേരറുക്കുമ്പോള്‍
‍നീയാണിപ്പോഴുമെന്റെ
കാലടികളെ മണ്ണോടണച്ചു നിര്‍ത്തുന്നത്‌.)

22 comments:

സാക്ഷരന്‍ said...

രാത്രിയിലെന്റെ മിഴിയടയുന്നത്‌
നിന്നിലേക്ക്‌
എന്റെ പകലുകള്‍
നീ തന്ന സൗജന്യം
നന്നായിരിക്കുന്നു ചന്തൂ

ശ്രീ said...

നല്ല വരികള്‍!

ഫസല്‍ said...

ചന്തൂ
super

മാണിക്യം said...

“നിന്റെ കണ്ണുകളാല്‍ വെളിച്ചമിട്ട
വഴികളിലാണെന്റെ നടത്തം ”

സത്യം!
ഹൃദയത്തിന്റെ അടിത്തട്ടില്‍
നിന്നുള്ള സ്വരം!! മനോഹരം!!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നക്ഷത്രങ്ങളെ ഉമ്മ വെക്കുന്ന
രാത്രിമേഘങ്ങളാണെനിക്കിപ്പോഴും കൂട്ട്‌.

ere hrudyam ee varikal

ഹരിത് said...

കൊള്ളാം

ചന്തു said...

സാക്ഷരന്‍, ശ്രീ, ഫസല്‍, മാണിക്യം, പ്രിയാഉണ്ണികൃഷ്‌ണന്‍, ഹരിത്‌ എല്ലാവര്‍ക്കും നല്ല സ്‌നേഹത്തോടെ നന്ദി.

Sreenath's said...

കൊള്ളാം. നല്ല വരികളും വാക്കുകളും.

സനാതനന്‍ said...

വൈകി വായിച്ച വസന്തം :)
ഗ്രേയ്റ്റ്.

മന്‍സുര്‍ said...

ചന്തൂ....

മനോഹരമീ വരികള്‍

ഒന്നു കൂടി...ശ്രമിച്ചിരുനെങ്കില്‍
നല്ലൊരു പാട്ടാക്കി മാറ്റാമായിരുന്നു ഈ വരികള്‍
അത്രക്ക്‌ നന്നായിരിക്കുന്നു വരികളിലെ വാക്കുകളുടെ അര്‍ത്ഥം

കുഞ്ഞി വരികളാല്‍
മൈലാഞ്ചിയോട്‌
കുശലം ചൊല്ലുന്ന
നിന്റെ സംസാരമെന്നിക്കിഷ്ടം
നിന്റെ വരികളെനിക്കിഷ്ടം

നന്‍മകള്‍ നേരുന്നു

ഭൂമിപുത്രി said...

പാതിയറിഞ്ഞാലും
മതി..പതിരാകാതെകാക്കാം

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

കവിതയില്‍ അത്മാവുണ്ട്‌ നല്ല ഒരു മഴ കണ്ട പോലെ

നിലാവര്‍ നിസ said...

നീ തന്ന പൂവിതളിലിരുന്നാണ്‌ ഞാനിപ്പോഴും
പുഴ കടക്കാറുള്ളത്‌ ....


സുഖമുള്ള വരികള്‍.. പുതിയ കവിതകള്‍ കാണുന്നില്ല? എന്തു പറ്റി?

ദ്രൗപദി said...

ചന്തൂ
നല്ല വരികള്‍...
അഭിനന്ദനങ്ങള്‍

Maheshcheruthana/മഹി said...

ചന്തൂ,
"നക്ഷത്രങ്ങളെ ഉമ്മ വെക്കുന്ന
രാത്രിമേഘങ്ങളാണെനിക്കിപ്പോഴും കൂട്ട്‌"

വരികള്‍ മനോഹരം!

..::വഴിപോക്കന്‍[Vazhipokkan] said...

:)

ചന്തു said...

ശ്രീനാഥ്‌, സനാതനന്‍, മന്‍സൂര്‍, ഭൂമിപുത്രി, അനുപ്‌, നിലാവര്‍ നിസ, ദ്രൗപദി, മഹേഷ്‌, വഴിപോക്കന്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക്‌ നല്ല സ്‌നേഹത്തോടെ നന്ദി പറയുന്നു

Vivek said...

നല്ല വരികള്‍...

വയനാടന്‍ said...

പ്രിയ സ്നേഹിതാ, ഗുഗിളിനോട് എന്റെ ബ്ലോഗിലെ പുതിയ പോസ്റ്റിനെക്കുറിച്ചു എല്ലാവരോടും അറിയിക്കാന്‍ പറഞ്ഞു പരാജയപ്പെട്ടതുകൊണ്ട് നേരിട്ടു ക്ഷണിക്കുകയാ. ദയവായി ഒന്നെന്റെ ബ്ലോഗ് സന്ദര്‍ശിക്കാമൊ?
ലിങ്ക് : http://prasadwayanad.blogspot.com/2008/03/blog-post_12.html

welcome to the shadows of life said...

കമന്റ്സ് ഇല്ലെങ്കില്‍ വിഷമം ആണ്.എത്ര നാള്‍ ബാപയുടെ പോക്കറ്റില്‍ കയ്യിട്ടു ബ്ലോഗും,
ഞാന്‍ ഒരു പാവം വിദ്യര്തിയല്ലേ, ഇന്നും അത്താഴം കഴിക്കുമ്പോള്‍ ബാപ എന്നെ വളരെ ദയനീയമായി നോക്കി ,എനിക്ക് പറയണം എന്നുണ്ടായിരുന്നു,ഞാന്‍ ഒരു വിദ്യാര്‍ഥി അല്ലെ എന്ന് പക്ഷെ എനിക്ക് അതൊരു അംഗീകരിക്കപ്പെടാത്ത കഥാ പാത്രമാണ്,

Anonymous said...

നിസാകവിതയുടെ അദര്‍ ഹാഫ്..
സുന്ദരം... ഇഷ്ടപ്പെട്ടു :)

ഞമ്മളെ പേര് പാത്തുമ്മ said...

ചന്തു...
എന്നെ മറന്നോ?
നീ തന്ന പൂവിതളിലിരുന്നാണ്‌ ഞാനിപ്പോഴും
പുഴ കടക്കാറുള്ളത്‌ .
തുമ്പിക്ക് പറന്നെത്താന്‍ കഴിയാത്ത
ആകാശ ദൂരങ്ങളിലേക്ക് പറന്നു പോയവനെ...
നിന്നെ ഞാന്‍ എന്‍റെ ബ്ലോഗില്‍ കുറിച്ചിടുന്നു..
തുമ്പി

Post a Comment

Blog Archive

About Me

My photo
"മുടിയൊന്നധികം മുളച്ചു പൊങ്ങിയാല്‍ താണു പോവും തല ഭൂമിയോളം...... പാട്ടൊന്നു പതുക്കെ പാടി പോയാല്‍ പറന്നു പോവുമാകാശത്തോളം...."
......................സ്നേഹപൂറ്‍വം : രാജേഷ്‌ നരോത്ത്‌
click here for free html hit counter code
Get a free hit counter today.