17.6.08

ഉലക്കമേലും കിടക്കാന്‍


.
.
.
.
.
.
.
.
.
.
.
.
.
.
ഒരുമയുണ്ടായിട്ടു വേണം.

ഈ കിടപ്പാടം

വിറ്റിട്ടൊരുലക്ക

വാങ്ങുവാന്‍


മുറ്റവുമിന്റര്‍നെറ്റും

മുറ്റത്തറിഞ്ഞിടത്തോള-

മകന്നകന്നും

നെറ്റിലറിയാത്തിടത്തോള-

മടുത്തടുത്തും


പാരസ്‌പര്യം

ഭാരവും പാരയുമാകാതെ

പറക്കാനുള്ള

പ്രേരണയാവട്ടെ

പാരസ്‌പര്യം


രാഷ്ട്രീയം

ശരണം വിളിച്ചും

ശാഠ്യം പിടിച്ചും

സംഗതിയാകെയൊരഴകൊഴമ്പന്‍


മതം

പൊന്നുരുക്കുന്നിടത്തെന്താ

ദൈവത്തിനു കാര്യം ?


ആത്മീയത

ദൈവം അകത്താവും

ആചാരം പുറത്താവും

(പിന്നെ, ദൈവം ആളാണെന്നു പറഞ്ഞവനും

ദൈവത്തെ അളന്നവനും "അകത്താവും")


ഉറക്കം

മരണം രുചിക്കാനൊരിടത്താവളം


മരണം

പടുവഴിയറിയാതെ

പടിപ്പുര നോക്കാതെ

ഏതുവഴിക്കുമതൂതിവരാം


നിഴല്‍ നോട്ടം

നില നില്‍പിനെ

നിലംപരിശാക്കണം

നിഴലില്ലാതെ

നിലനില്‍ക്കാന്‍43 comments:

Sharu.... said...

കിടിലന്‍ ചിന്തകള്‍.... കൊള്ളാം :)

Sharu.... said...
This comment has been removed by the author.
തറവാടി said...

All are very nice :)
sorry for english :(

ജ്യോനവന്‍ said...

നല്ല ചിന്തകള്‍

കുഞ്ഞന്‍ said...

നല്ല ആഴമുള്ള ചിന്തകള്‍..അതുപോലെ ആ പടവും ഉഗ്രന്‍..!

നജൂസ്‌ said...

നന്നായിരിക്കുന്നു

kaithamullu : കൈതമുള്ള് said...

ചന്തു,
ചന്തവും ചിന്തയും..
ചിരിയും ചമ്മലും...

-ഉള്‍ക്കാഴ്ചയുള്ള ഈ എഴുത്ത് തുടരൂ!

Ranjith chemmad said...

കവിതയുടെ കൈത്തഴക്കം
കുറുകിയ വരികളില്‍...

ശ്രീ said...

സൂപ്പര്‍ മാഷേ.
:)

മതം

പൊന്നുരുക്കുന്നിടത്തെന്താ
ദൈവത്തിനു കാര്യം ?


ഉറക്കം

മരണം രുചിക്കാനൊരിടത്താവളം

ഇതു രണ്ടും നന്നായി ഇഷ്ടപ്പെട്ടു. :)

രസികന്‍ said...

ചിന്തകള്‍ ഇഷ്ടപ്പെട്ടു വളരെ നന്നായിട്ടുണ്ട് .

പിന്നെ ഉലക്ക വാങ്ങുമ്പോള്‍ എന്നെയും കൂടി അറിയിക്കണം നമുക്കു ഒന്നിച്ചു വാങ്ങാം ..............

ആശംസകള്‍

Areekkodan | അരീക്കോടന്‍ said...

സൂപ്പര്‍...സൂപ്പര്‍

തണല്‍ said...

:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

Superb!!!

OAB said...

എല്ലാം ഉഷാറായി

കാന്താരിക്കുട്ടി said...

സൂപ്പര്‍ !!!!!! സൂപ്പര്‍ !!!!!!!

വാല്‍മീകി said...

ഉറക്കത്തിന്റെ നിര്‍വചനം കൊള്ളാം.
മൊത്തത്തില്‍ ഒരു പുതുമയുള്ള എഴുത്ത്.

കാവ്യ said...

നന്നായി ഇഷ്ടപ്പെട്ടു
ആശംസകള്‍.

മുരളിക... said...

മതം

പൊന്നുരുക്കുന്നിടത്തെന്താ
ദൈവത്തിനു കാര്യം ?

ഇതെന്കിലും കോപ്പി ചെയ്യാതെ പോവാന്‍ പറ്റില്ല മാഷേ... കിടു..കിടുകിടു...

Bindhu said...

നുറുങ്ങുകവിതകള്‍ വളരെ നന്നായിട്ടുണ്ട്. ഒപ്പം, നായക്കുട്ടികളും അടിക്കുറിപ്പും ...

ചന്ദ്രകാന്തം said...

ഉറക്കത്തെ ഇത്ര ലളിതമായി നിര്‍‌വ്വചിയ്ക്കാനാവുമെന്ന്‌....മനസ്സിലായി.
എല്ലാം നല്ല ചിന്തകള്‍.

അനൂപ്‌ കോതനല്ലൂര്‍ said...

സൂപ്പര്‍ നമ്മുടെ പുതിയ അമ്മമ്മാര്‍ ആ പട്ടിക്കുട്ടികളെ കണ്ടു പഠിക്കട്ടേ ആ അമ്മയുടെ സേനഹം

ചന്തു said...

കമന്റടിച്ച എല്ലാവര്‍ക്കും വേറേ വേറേ സൂപ്പര്‍ നന്ദി.

നിഗൂഢഭൂമി said...

all r excelent....

ഒരു സ്നേഹിതന്‍ said...

"പടുവഴിയറിയാതെ
പടിപ്പുര നോക്കാതെ
ഏതുവഴിക്കുമതൂതിവരാം"

വരികള്‍ നന്നായിരിക്കുന്നു...
ആശംസകള്‍....

Shabeer said...

vaLare nalla chinthakaL_
iniyum chinthikkoo

Shabeer said...

വളരെ നല്ല ചിന്തകള്‍
ഇനിയും ചിന്തിക്കൂ

Kichu & Chinnu | കിച്ചു & ചിന്നു said...

nice

SreeDeviNair said...

വളരെ,ഇഷ്ടമായീ..
ആശംസകള്‍..


സ്നേഹത്തോടെ,
ചേച്ചി..

സുല്‍ |Sul said...

നന്നായിരിക്കുന്നു ചന്തൂ.
-സുല്‍

മഞ്ജു കല്യാണി said...

nannayittund

കിഴക്കന്‍ said...

ചന്തു... വളരെ നന്നായി...എല്ലാം...
എനിക്ക് ഈ മേഖലയില്‍ അത്ര പരിചയം ഇല്ല...നടാടെ ഉള്ള ശ്രമം ആണ്...
തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്തി തരണം...
എല്ലാ അഭിപ്രായങ്ങളും വില മതിക്കും...

Mahi said...

എടുത്ത് എടുത്ത് പറയാന്‍ വയ്യ ഏത്‌ ഏത്‌ നല്ലത്‌ എന്ന്‌ ചന്തുവിന്റെ കൈകളില്‍ കവിത ഒതുങ്ങി കിടക്കുന്നു

കാക്ക said...

1. ഉലക്ക വാങ്ങിയിട്ടും ഒരുമ ഉണ്ടായില്ലെങ്കിലോ?
2. അങ്ങനെ മുറ്റത്തും നെറ്റിലുമായി അറിഞ്ഞും അറിയാതെയും നാം.
3. പാരസ്പര്യം ഒരു വ്യക്തിത്വ വികസന ക്ലാസിന്റെ ആറ്റവും മൂലയും പോലെ തോന്നിക്കുന്നു
4. രാഷ്ട്രീയത്തെ കുറിച്ച് കവികളുടെ സ്ഥിരം അരാഷ്ട്രീയ നമ്പര്‍
5. ദൈവത്തിന് ഒരിടത്തും കാര്യമില്ലല്ലോ
6.ഒടുവില്‍ എല്ലാരും അകത്താവും
7.ഉറക്കം = മരണം ഹ ഹ ഹ ഹ
8. പഴയ അതെ മരണം. പുതിയ മരണം വല്ലതും ഉണ്ടോ എടുക്കാന്‍?
9.നിഴല്‍ ഇല്ലാതെയും നില്‍ക്കുന്നവര്‍ ഉണ്ട്.

അത്ക്കന്‍ said...

അതീവ ലാളിത്യം,അതീവ ഹൃദ്യം..പരസ്പരപൂരണങ്ങള്‍ ആണ് എല്ലാം.

kariannur said...

ക്ഷ ക്ഷ അതികേമായിട്ട്ണ്ട്

My......C..R..A..C..K........Words said...

adipoli...kollaam

ലതി said...

സൂപ്പര്‍ എന്നു പറയാനൊരുങ്ങി നോക്കുമ്പോള്‍....
മൂന്‍പേ വന്ന പലരും ആ വാക്കു കൈക്കലാക്കി.
ചന്തൂ,കാഴ്ചക്കും വായനക്കും സുന്ദരമായ സൃഷ്ടി..

ദ്രൗപദി said...

അവസാനചിന്ത...
ഏറ്റവും ഇഷ്ടപ്പെട്ടു....


ആശംസകള്‍..

കിണകിണാപ്പന്‍ said...

ഇതു വായിക്കൂ :
http://boologaknappan.blogspot.com/

കാണാമറയത്ത് said...

മരണം രുചിക്കാനൊരിടത്താവളം

നലല്‍ നിര്‍വചനം!

CHANTHU said...

അഭിപ്രായം പറഞ്ഞ
എല്ലാവര്‍ക്കും നിറഞ്ഞ
സ്‌നേഹത്തോടെ നന്ദി.

(ഇരുളുപോലെങ്കിലും കാക്കേ
നിനക്കും, തെളിച്ചത്തിലെത്തിയാല്‍
നിഴല്‍ ജനിക്കും)
കാക്കേ വിശദമായി എന്നോടു സംസാരിച്ചതിന്‌ പ്രത്യേകം നന്ദി.

Babu Ramachandran said...

kunjunni mash touch.. Good work...

annyann said...

ഞാന്‍ വീണു

Post a Comment

Blog Archive

About Me

My photo
"മുടിയൊന്നധികം മുളച്ചു പൊങ്ങിയാല്‍ താണു പോവും തല ഭൂമിയോളം...... പാട്ടൊന്നു പതുക്കെ പാടി പോയാല്‍ പറന്നു പോവുമാകാശത്തോളം...."
......................സ്നേഹപൂറ്‍വം : രാജേഷ്‌ നരോത്ത്‌
click here for free html hit counter code
Get a free hit counter today.