8.12.07

നിറം തികട്ടല്‍

അന്നൊരിക്കല്‍, പ്രണയത്തിന്റെ
നിറത്തെചൊല്ലിയായിരുന്നു
ഞങ്ങള്‍ തമ്മില്‍ കലഹം

ചാലിച്ചുവെച്ച നിറത്തിലപ്പാടെ
പാദസരം കിലുക്കിവെച്ച്‌, പറന്നകന്നവള്‍
പ്രണയത്തിന്‌ വിരഹത്തിന്റെ
നിറമാണെന്ന്‌ തെളിച്ചു പറഞ്ഞു.

ഞാനപ്പോള്‍
ധൃതിപ്പെട്ട്‌, രക്തത്തിന്റെ
നിറത്തിലും ഒഴുക്കിലും
പ്രണയത്തിന്റെ നിഴല്‍
തിരയുകയായിരുന്നു.

9 comments:

പി.ജ്യോതി said...

ആ നിറമീനിറമേതുനിറം ???

വാല്‍മീകി said...

ചാലിച്ചുവെച്ച നിറത്തിലപ്പാടെ
പാദസരം കിലുക്കിവെച്ച്‌, പറന്നകന്നവള്‍
പ്രണയത്തിന്‌ വിരഹത്തിന്റെ
നിറമാണെന്ന്‌ തെളിച്ചു പറഞ്ഞു.

നല്ല വരികള്‍. തുടര്‍ന്നും എഴുതുക.

Chanthu said...

എന്നോടൊന്നു മിണ്ടിയതിന്‌ ജ്യോതി ചേച്ചിക്കും
നല്ലത്‌ ചൊല്ലിയതിന്‌ വാല്‍മീകിക്കും നന്ദി

ഹരിശ്രീ said...

ഞാനപ്പോള്‍
ധൃതിപ്പെട്ട്‌, രക്തത്തിന്റെ
നിറത്തിലും ഒഴുക്കിലും
പ്രണയത്തിന്റെ നിഴല്‍
തിരയുകയായിരുന്നു.

കൊള്ളാം ചന്തു.

പി.സി. പ്രദീപ്‌ said...

ചന്തു,
കൊള്ളാം.
ഇനിയും എഴുതുക.

ദ്രൗപദി said...

ഇഷ്ടമായി
നിറങ്ങള്‍ക്കപ്പുറത്ത്‌
വീണുപോയിട്ടുണ്ടാവും
ഒരു പക്ഷേ...

നിലാവര്‍ നിസ said...

പുതിയ നിറങ്ങളിലേക്ക് യാത്ര തുടരുക
ആശംസകള്‍..

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

ചന്തു, കവിത കൊള്ളാം..ആശംസകള്‍

കൂടാതെ നവവത്സര ആശംസകളും

അഭിലാഷങ്ങള്‍ said...

നന്നായിട്ടുണ്ട്.

ഞാനപ്പോള്‍
ധൃതിപ്പെട്ട്‌, രക്തത്തിന്റെ
നിറത്തിലും ഒഴുക്കിലും
പ്രണയത്തിന്റെ നിഴല്‍
തിരയുകയായിരുന്നു.

ആ പരിപാടി അല്പം ഡൈഞ്ചറാണല്ലോ :-)

Post a Comment

Blog Archive

About Me

My photo
"മുടിയൊന്നധികം മുളച്ചു പൊങ്ങിയാല്‍ താണു പോവും തല ഭൂമിയോളം...... പാട്ടൊന്നു പതുക്കെ പാടി പോയാല്‍ പറന്നു പോവുമാകാശത്തോളം...."
......................സ്നേഹപൂറ്‍വം : രാജേഷ്‌ നരോത്ത്‌
click here for free html hit counter code
Get a free hit counter today.