2.11.07

ഓര്‍മ്മ

അടുപ്പുകല്ലും ആട്ടുകല്ലും
അലക്കുകല്ലും നല്ല
കൂട്ടുകാരായിരുന്നു

വേവിച്ചെടുത്തും ചവച്ചുകൊടുത്തും
മിനുക്കിയെടുത്തുമവര്‍
കുടുംബം പോറ്റി

കാലം കണക്കറ്റ്‌ മാറി
എത്തിപ്പെട്ടൊര്‌ ഏമ്പക്കകാലത്ത്‌
കൂട്ടുകാരപ്പാടെ തോറ്റുപോയി

വെന്ത്‌ വെന്ത്‌, വെള്ളം ചോദിച്ച്‌
അടുപ്പുകല്ലൊടുവില്‍
അരങ്ങത്തു തന്നെ എരിഞ്ഞുവീണു

കരിങ്കണ്ണ്‌ തട്ടാതെ പോവാന്‍
ആട്ടുകല്ലിനെയൊരാള്‍രൂപമാക്കി
കരിമ്പൂതത്തിനൊപ്പം കാഴ്‌‌ച‌ നിര്‍ത്തി

കാട്‌ വീടായപ്പോള്‍
പുറത്തുപോയ ആശാരിക്കൊപ്പം
അലക്കുകല്ലും പണി വേറെ നോക്കി.....

6 comments:

ക്രിസ്‌വിന്‍ said...

നല്ല ആശയം..

ശ്രീ said...

:)

പ്രയാസി said...

കൊള്ളാം..:)

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

:)

എന്റെ കിറുക്കുകള്‍ ..! said...

നന്നായിരിക്കുന്നു ആശയം.

Vidhurar said...

Chanthoose, Ithoru Muzhu Neela Political Kavithayaanallo

Post a Comment

Blog Archive

About Me

My photo
"മുടിയൊന്നധികം മുളച്ചു പൊങ്ങിയാല്‍ താണു പോവും തല ഭൂമിയോളം...... പാട്ടൊന്നു പതുക്കെ പാടി പോയാല്‍ പറന്നു പോവുമാകാശത്തോളം...."
......................സ്നേഹപൂറ്‍വം : രാജേഷ്‌ നരോത്ത്‌
click here for free html hit counter code
Get a free hit counter today.