കൊമ്പന്മീശമേല് പൂ വിരിഞ്ഞാല്‍
.
ചില പൂക്കളങ്ങിനെയാണ്
വല്ലാത്ത കാലത്ത്
വേണ്ടാത്തിടങ്ങളില്‍
വിരിഞ്ഞു നില്ക്കും
പൂജക്കെടുക്കില്ല, പൂമ്പാറ്റ നോക്കില്ല
കാട്ടാടൊന്നു ചവച്ചുനോക്കും
കാട്ടാന പിന്നെ ചവിട്ടി നോക്കും
നാട്ടാരു ചൊല്ലും; പിശകായ ജന്മം
ഇക്കൊമ്പത്തുള്ളത് കരിഞ്ഞു കിട്ടാന്‍
വെയിലത്തു വെറുതെ ചിരിച്ചു നോക്കും
മഴയത്ത് കരളുരുകി കരഞ്ഞുനോക്കും
കാറ്റിലുറക്കെ കവിത ചൊല്ലും.
8.10.07
at 5:32:00 pm
Subscribe to:
Post Comments (Atom)
Blog Archive
About Me
- CHANTHU
- "മുടിയൊന്നധികം മുളച്ചു പൊങ്ങിയാല്‍ താണു പോവും തല ഭൂമിയോളം...... പാട്ടൊന്നു പതുക്കെ പാടി പോയാല്‍ പറന്നു പോവുമാകാശത്തോളം...."
......................സ്നേഹപൂറ്വം : രാജേഷ് നരോത്ത്
Get a free hit counter today. |
6 comments:
കൊമ്പന്മീശമേല് പൂ വിരിഞ്ഞാല്‍ ഇങ്ങിനെ ഒക്കെ ആവും ല്ലേ..... :)
ഹഹ.. കൊമ്പന് മീശയില്‍ പൂ വിരിഞ്ഞതാദ്യമായി കാണുകയാ. ആര്‍ക്കോ എവിടെയോ ആലുമുളച്ചു എന്നൊക്കെ കേട്ടിട്ടുണ്ടു. പക്ഷെ ഇതു കേട്ടിട്ടില്ല. എന്തായാലും കവിത കൊള്ളാം.
:)
അതു കൊള്ളാം.., :)
എന്റെ മനസിനെ ചെറുതായി ഈറനണിയിച്ചു ഈ വരികള്‍ പലപ്പോഴും മമുക്ക് തന്നെ തോന്നും നമ്മുടെ ചില കഴിവുകളോ അതോ നമ്മള് തന്നെയോ കൊമ്പന് മീസയില് വിരിഞ്ഞ പൂവാണോ എന്ന്
നല്ല വരികള്‍.
ചന്തു അങ്ങളയോട് വാക്ക് ദേവതക്കെന്താ ഇത്ര സ്നേഹം?
Post a Comment