8.8.08

അവനവനതിര്‍ത്തി

രോഗത്തിന്റെ
മടിയില്‍ കിടന്നാണ്‌
ജീവിതാനുരാഗത്തിന്റെ
ആഴ കാഴ്‌ച കണ്ടത്‌

(ജനലഴി മുറിച്ചു വരുന്ന ആകാശം, ഉയരത്തിലോടുന്ന കാറ്റ്‌, ആകാശത്തൂഞാലാടുന്ന തുമ്പി, തെങ്ങോല പച്ച, വാഴയിലയാട്ടം, ചെമ്പരത്തി ചുവപ്പ്‌, കാക്കകറുപ്പ്‌, പൂമ്പാറ്റനിറങ്ങള്‍...... കൊതി തീരാതെ പോവുന്ന കുതിച്ചുനോട്ടങ്ങള്‍... അകലത്തെ അലക്കുശബ്ദം, കാറ്റിലാടി കുഴഞ്ഞെത്തുന്ന പാട്ടുകച്ചേരികള്‍, ആര്‍ത്തിപിടിച്ച നാവ്‌, ഓര്‍മ്മകള്‍ അടര്‍ന്നു വീണു വളര്‍ന്ന പകല്‍കിനാവുകള്‍... )
.
ഉമ്മ വെക്കാനാഞ്ഞെത്തിയ
മരണത്തിന്റെ
കൃഷ്‌ണമണിയിലൂടേയാണ്‌
ഒരക്കരപച്ചപോലെ
ഞാനെന്റെ മുഖമാദ്യമായ്‌ കണ്ടത്‌....
(ഉയിരുടനെ
ഉടലോടകലാന്‍
വെമ്പുമ്പോള്‍
വേദനകള്‍,
ജീവിത വ്യഥകള്‍പോലും
വസന്തംപോലെ
കൊതിപ്പിക്കും....)

21 comments:

പാമരന്‍ said...

ജീവിതവും അവസാനവും.. ഏതാണ്‌ പച്ച?

ഇഷ്ടായി..

ജിജ സുബ്രഹ്മണ്യൻ said...

ishtamaayii ee novukal !!

മാണിക്യം said...

മരണത്തിന്റെ
കൃഷ്‌ണമണിയിലൂടേയാണ്‌
ഒരക്കരപച്ചപോലെ
ഞാനെന്റെ മുഖമാദ്യമായ്‌ കണ്ടത്‌..
മരണഭയം!
ചുറ്റും ശൂന്യതയും
ഏകാന്തയും
തണുപ്പും ഇരുട്ടുമായ്
അപ്പോഴുള്ളിലുദിച്ചത് ഭയം
അറിയാത്തതിനോടുള്ള ഭയം !!
മാണിക്യം!!

Seema said...

ee postum ente puthiya kavithayum yaadrischikamaayi ore kaaryathe patty parayunnu alle?

Tressy said...

great work ...
keep going.

Mahi said...

ഉയിരുടനെഉടലോടകലാന്‍വെമ്പുമ്പോള്‍വേദനകള്‍,ജീവിത വ്യഥകള്‍പോലുംവസന്തംപോലെകൊതിപ്പിക്കും...കുറേ കാലത്തിനു ശേഷം വന്ന്‌ ഒരു ജന്മം മുഴുവന്‍ ഓര്‍ക്കാവുന്ന വരി സമ്മാനിച്ചിട്ട്‌ പോകുന്നു താങ്കള്‍

Kichu $ Chinnu | കിച്ചു $ ചിന്നു said...

നല്ല വരികള്‍...
തീര്‍ച്ചയായും.! ജീവിതത്തിന്റെ സൌന്ദര്യം ശരിക്കു കാണണമെങ്കില്‍ കുറച്ചു ദിവസത്തേക്കെങ്കിലും ജീവിതം ആസ്വദിക്കാനാവത്ത സ്ഥിതിയിലാവണം

ഫസല്‍ ബിനാലി.. said...

നൈസ്....ആശംസകളോടെ

ഇന്ദിരാബാലന്‍ said...

JEEVITHAM KAI VITTU POVUMO ENNU THONNUMBOZHAANE JEEVITHATHINODU ERE ISHTAM THONNUKA.NANNAYIRIKKUNNU. HRUDAYATHIL KOLLUNNA VARIKAL.........

ഇന്ദിരാബാലന്‍ said...

JEEVITHAM KAI VITTU POVUMO ENNU THONNUMBOZHAANE JEEVITHATHINODU ERE ISHTAM THONNUKA.NANNAYIRIKKUNNU. HRUDAYATHIL KOLLUNNA VARIKAL.........

Unknown said...
This comment has been removed by a blog administrator.
Unknown said...

Well well well......

joice samuel said...

നന്നായിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്..!!

വിജയലക്ഷ്മി said...

Nalla kavitha nanmakal nerunnu.

ആമി said...

chanthu aangale.....
thumbi here...

kavitha vayichu....

navine pole moorchayundu varikalkkum

keep it up

joice samuel said...

:)

joice samuel said...

:)

Abhilash.Kallayil said...

Dear Sir/Madam

We are a group of students from cochin who are currently building

a web portal on kerala. in which we wish to include a kerala blog roll with links to

blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of sep 2009.

we wish to include your blog located here

http://thumpeee.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among

the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link

to our site in your blog in the prescribed format and send us a reply to

enchantingkerala.org@gmail.com and we'll add your blog immediatly.

pls use the following format to link to us

Kerala

hoping to hear from you soon.

warm regards

Abhilash.k

തമന്ന said...
This comment has been removed by the author.
തമന്ന said...

ചന്തു, ഇതു നിങ്ങളെ കുറിച്ചാണ്.
സമയം കിട്ടുമ്പോള്‍ വായിക്കുക.
ruchipathumma.blogspot.com

ശ്രീ said...

ആമിയുടെ ബ്ലോഗില്‍ നിന്നാണ് കൂടുതലറിഞ്ഞത്.

ആ സൌഹൃദം തുടരാനാകട്ടെ എന്ന് ആശംസിയ്ക്കുന്നു.

Post a Comment

Blog Archive

About Me

My photo
"മുടിയൊന്നധികം മുളച്ചു പൊങ്ങിയാല്‍ താണു പോവും തല ഭൂമിയോളം...... പാട്ടൊന്നു പതുക്കെ പാടി പോയാല്‍ പറന്നു പോവുമാകാശത്തോളം...."
......................സ്നേഹപൂറ്‍വം : രാജേഷ്‌ നരോത്ത്‌
A collection Of Malayalam Blogs in the world of Malayalam Bloggers. And here you can find some blogging tricks and helps to make your blog beautiful.
click here for free html hit counter code
Get a free hit counter today.