(തെരുവു ഭ്രാന്തിയുടെ
നഗ്നത കണ്ട് നക്ഷത്രങ്ങള്‍
നാണിക്കാറില്ലത്രെ)
വിശപ്പെന്ന്
വിണ്ടും വീണ്ടും
പറയും
നാട്ടരെയൊക്കെയും
നാവിലൊതുങ്ങാ
തെറി വിളിക്കും
പേരോര്‍ത്തെടുക്കാന്‍
പണിപെട്ടുപോവും
വീടെന്നു കേട്ടാല്‍
വിറളിപിടിക്കും
വിവരം മൂത്തവര്‍
വല വീശി വെക്കും
തെരുവിലിവള്‍ക്ക്
തുണനല്‍കാനൊരു രാത്രി
കടലാസു കത്തിച്ചകലത്തു
ഞങ്ങള്‍ കാവലിരുന്നു
കവിതകള്‍ ചൊല്ലിയും
കരഞ്ഞും ചിരിച്ചും
നന്മകള്‍ പെയ്യും നല്ല നാള്‍
സ്വപ്‌നം കണ്ടും
പുലരിയിലെപ്പോഴോ
ഞങ്ങളൊരു
സിനിമാപോസ്‌റ്ററി-
ലുറക്കത്തിലായി
അലറിവിളിയും
ലോറിയുരസലും
അലോസരമായ് വന്ന്
കണ്‍തുറപ്പിച്ചപ്പോള്‍
നടുറോഡില്‍ നഗ്നത
കത്തിച്ചുവെച്ച്
രക്തം കൊണ്ടവള്‍
ലക്ഷ്‌മണ രേഖ വരച്ചുകഴിഞ്ഞു.
20.5.08
സുരക്ഷ
at 9:30:00 am
Subscribe to:
Post Comments (Atom)
Blog Archive
About Me

- CHANTHU
- "മുടിയൊന്നധികം മുളച്ചു പൊങ്ങിയാല്‍ താണു പോവും തല ഭൂമിയോളം...... പാട്ടൊന്നു പതുക്കെ പാടി പോയാല്‍ പറന്നു പോവുമാകാശത്തോളം...."
......................സ്നേഹപൂറ്‍വം : രാജേഷ് നരോത്ത്
Get a free hit counter today. |
22 comments:
ചന്തു മാഷെ ജീവന്‍ തുടിക്കുന്ന കവിത.
അദ്യ തേങ്ങ എന്റെ വക
നന്നായിട്ടുണ്ട്..
ചില കാവലുകളെ തീവ്രമായി ഓര്‍മിപ്പിക്കുന്നു...
ഹഹ.. നല്ല കാവല്‍ക്കാര്‍..!
"നടുറോഡില്‍ നഗ്നത
കത്തിച്ചുവെച്ച്
രക്തം കൊണ്ടവള്‍
ലക്ഷ്‌മണ രേഖ വരച്ചുകഴിഞ്ഞു."
എത്ര പേരിങ്ങനെ,
എത്ര കാവലിനിടയിലും?
നല്ല കവിത!
ആശംസകള്‍..
അഭിപ്രായം പറഞ്ഞ അനൂപ് എസ്. നായര്‍ കോതനല്ലൂര്‍, നിലാവര്‍ നിസ, കുഞ്ഞന്‍, രഞ്‌ജിത് ചെമ്മാട്, നിങ്ങളോട് സ്‌നേഹത്തോടെ നന്ദി പറയട്ടെ.
കവിത കൊള്ളാം. ഒരു അപൂര്‍ണ്ണതയോ അവ്യക്തതയോ ഇല്ലേ... അതുതന്നെയാകുമോ ‘സുരക്ഷ’കൊണ്ടുദ്ദേശിച്ചതും.
രക്ഷപ്പെട്ടു!
നന്നായി ചന്തു,അനുഭവത്തിന്റെ ചൂടുണ്ട് വരികളില്‍
രക്തം കൊണ്ട് ലക്ഷ്മണരേഘ വരച്ച് അവസാനം അവള്‍ തീര്‍ത്ത സുരക്ഷ. ഇഷ്ടമായി. നല്ല വരികള്‍
ചോര കൊണ്ട് വരഞ്ഞതിന്റെ തീവ്രത ഉള്ളില്‍ തറക്കുന്നു.
നന്നായിരിയ്ക്കുന്നൂ മാഷേ... കാവല്‍ക്കാര്‍ എല്ലാമറിയാതെ പോകുമ്പോള്‍ ഇങ്ങനെ സംഭവിച്ചു പോകുന്നതാകാം. നല്ല വരികള്‍...
എന്താ ഇതു മാഷേ... കത്തിച്ചു കളഞ്ഞല്ലോ...
കിനാവ്, ഭൂമിപുത്രി, ലക്ഷ്‌മി, ലാപുട സ്‌നഹത്തോടെ നന്ദി, ശ്രീ, മുരളിക മാഷേന്ന് ചൊല്ലി എന്നെ പീറ്റമേല്‍ കയറ്റിയതിന് പ്രത്യേകം നന്ദി.
താങ്കളുടെ കമന്റ് വഴി ഇവിടെ വന്നു.. കവിതകള്‍ എല്ലാം ജീവസ്സുറ്റത് തന്നെ..
കവിതകള്‍ പോലെ മനോഹരം ഈ ബ്ലോഗ് ഡിസൈന്‍.
അഭിനന്ദനങ്ങള്‍..... ആശംസകള്‍.. ..
നല്ല കവിത.
aasamsakal...
ഏതു വാക്കാണ് ഉപയോഗിക്കണ്ടത് എന്നറിയില്ല. ഉഗ്രന്‍. തെരുവുപ്പെണ്ണു കലക്കി....
നന്നായിട്ടുണ്ട് മാഷേ.. ഇഷ്ടായി.. :)
നടുറോഡില്‍ നഗ്നത
കത്തിച്ചുവെച്ച്
രക്തം കൊണ്ടവള്‍
ലക്ഷ്‌മണ രേഖ വരച്ചുകഴിഞ്ഞു.
super
ബഷീര്‍ വെള്ളറക്കാട്, ജ്യോനവന്‍, നിഗൂഢഭൂമി, നന്ദകുമാര്‍ ഇളയത്, റഫീഖ്, സഞ്ചാരി നല്ലതു പറഞ്ഞതിനു നന്ദി.
നല്ല കവിത....അവസാന വരി പ്രത്യെകിച്ചും അസ്സലായി.....
എനിക്ക് പൊതുവേ കവിത പിടിക്കാറില്ല... പക്ഷെ അതിന്റെ ആദ്യത്തെ ലൈന്‍ ...അത് മനസ്സില്‍ കൊണ്ട്...നന്നായിട്ടുണ്ട്..തന്റെ കാഴ്ച ....കണ്ണ് തുറന്നു ലോകം കാണുന്നത് തുടരട്ടെ എന്ന ആശംസിക്കുന്നു.....
Post a Comment