22.2.08

ആവലാതികവിത

തന്നെ തന്നെ അടക്കം ചെയ്‌ത കവിത
പിന്നോക്കം നോക്കീട്ടീര്‍ഷ്യ തോന്നിയും
മുന്നോട്ടുള്ളോരിരുട്ട്‌ കണ്ടും
അകം അറിഞ്ഞ്‌ നെടുവീര്‍പ്പിട്ടും
നീറി നീറി നെഞ്ചുരുകി മൂകനായി

പോരാടിയ കവിത
ആള്‍കൂട്ടത്തിന്റെ മുഖത്തടിയേറ്റ്‌
കോടതി പടികളില്‍ വഴുതിവീണ്‌
ജയിലഴികള്‍ നൂണ്ടിറങ്ങി
ജനം കാണാതെ ഉറക്കം തൂങ്ങി

പെണ്ണുകെട്ടിയ
പ്രണയകവിതയുടെ ഒരു പകുതി,
കുപ്പിയിലാക്കുന്ന വരികള്‍ തിരഞ്ഞ്‌
മദ്യത്തിന്നുള്ള വരിയില്‍ കുരുങ്ങി.

അരകുപ്പി അരയില്‍ വെച്ച്‌
അടിതെറ്റിവരുന്ന വാക്കുകള്‍ കാത്ത്‌
പ്രസവ വാര്‍ഡില്‍ ചാപിള്ളക്ക്‌
കാവല്‍ കിടക്കുകയാണ്‌ മറുപകുതി

ആകാശം വിഴുങ്ങിയ കവിത
മാറു മാന്തിപോയ മലകള്‍ നോക്കി
ഞരമ്പു പൊട്ടിയ മഴകള്‍ കണ്ട്‌
ഒഴുക്കു മുറിഞ്ഞ പുഴയെ അറിഞ്ഞ്‌
പെരുവെയിലില്‍
‍അഞ്ചുവിരല്‍തണലില്‍ നടന്ന്‌
ഈണം മുറിഞ്ഞും ഈരടി തെറ്റിയും
തന്നോടുതന്നെ പിറുപിറുക്കുന്നു

വൃത്തത്തില്‍ തുള്ളിയ കവിത
ചതുരത്തില്‍ കിടന്ന്‌ മാനം നോക്കി
ഗീര്‍വാണരൂപത്തില്‍ വാക്കുരുട്ടി
ചിലപ്പോഴൊക്കെ ഈണത്തില്‍ തന്നെ,
പേടിപ്പിക്കാനെന്തെങ്കിലും
മൂളാറുണ്ടത്രെ

29 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹൊ,പേടിപ്പിക്കുന്ന വരികള്‍

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

കവീതയുടെ ഒരു ഗതികേട് !

നല്ല ആവിഷ്ക്കാരം, ആശംസകള്‍

ചിതല്‍ said...
This comment has been removed by the author.
ചിതല്‍ said...

ആകാശം വിഴുങ്ങിയ കവിത
മാറു മാന്തിപോയ മലകള്‍ നോക്കി
ഞരമ്പു പൊട്ടിയ മഴകള്‍ കണ്ട്‌
ഒഴുക്കു മുറിഞ്ഞ പുഴയെ അറിഞ്ഞ്‌
പെരുവെയിലില്‍
‍അഞ്ചുവിരല്‍തണലില്‍ നടന്ന്‌
ഈണം മുറിഞ്ഞും ഈരടി തെറ്റിയും
തന്നോടുതന്നെ പിറുപിറുക്കുന്നു
കവിതയെ പറഞ്ഞു എല്ലാം പറഞ്ഞു...
നല്ല വരികള്‍

Naren Sarma said...

Aakasam vizhungiya kavitha... nalla bhavana... maanushavalkaricha padangal nannayirikkunu.

sneham
Sarmaji

ഉപാസന || Upasana said...

:-)
ഉപാസന

കൊസ്രാക്കൊള്ളി said...

ആവലാതികള്‍ വരിയായ്‌ വരിയായ്‌

GLPS VAKAYAD said...

നന്നായിരിക്കുന്നു വളരെ വളരെ വളരെ

Unknown said...

വൃത്തത്തില്‍ തുള്ളിയ കവിത
ചതുരത്തില്‍ കിടന്ന്‌ മാനം നോക്കി
ഗീര്‍വാണരൂപത്തില്‍ വാക്കുരുട്ടി
ചിലപ്പോഴൊക്കെ ഈണത്തില്‍ തന്നെ,
പേടിപ്പിക്കാനെന്തെങ്കിലും
മൂളാറുണ്ടത്രെ

മാഷേ.. കൊള്ളാം.. ന‍ല്ലോണം ബോധിച്ചു....

CHANTHU said...

എന്റെ ആവലാതിക്ക്‌ ക്ഷമയോടെ ചെവി കൊടുത്ത പ്രിയ ഉണ്ണികൃഷ്‌ണന്‍, വഴിപോക്കന്‍, ചിതല്‍, ശര്‍മ്മാജി, ഉപാസന, കൊസ്രാക്കൊള്ളി, ദേവതിര്‍ത്ഥ, പുടയൂര്‍ നന്ദി.
(കൊസ്രാക്കൊള്ളിയെങ്കിലും കുറച്ചു കൊസറയുണ്ടാക്കുമെന്ന്‌ ഞാന്‍ കരുതിയിരുന്നു അതും ഇല്ലാതായി. ആരുമെന്താ വിമര്‍ശിക്കാത്തത്‌ ? )

സുബൈര്‍കുരുവമ്പലം said...

ഇങ്ങിനെയും കവിത കവിതയോ നന്നായിട്ടുണ്ട് അഭിനന്തനങ്ങള്‍

ഭൂമിപുത്രി said...

കവിതയുടെ ഭാവമാറ്റങ്ങള്‍ ഒരു kaleidoscopeല്‍ എന്നപോലെ..

ഉഗാണ്ട രണ്ടാമന്‍ said...

:)

ഭടന്‍ said...

ആവലാതി കവിത
എനിയ്ക്കങ്ങട് നന്നായി ബോധിച്ചു, ട്ട്വോ...

Lath

ജ്യോനവന്‍ said...

കവിതാചിന്തകള്‍ വായിച്ചു. മറ്റു കവിതകളും.
താങ്കള്‍ മനോഹരമായി എഴുതുന്നു.

Sandeep PM said...

ഇനി ഇപ്പൊ എന്ത് ചെയ്യും ...എല്ലാം എഴുതി കഴിഞ്ഞില്ലേ

Unknown said...

വളരെ മൂല്യബോധമുള്ള കവിത

മുഹമ്മദ് ശിഹാബ് said...

ആകാശം വിഴുങ്ങിയ കവിത
മാറു മാന്തിപോയ മലകള്‍ നോക്കി
ഞരമ്പു പൊട്ടിയ മഴകള്‍ കണ്ട്‌
ഒഴുക്കു മുറിഞ്ഞ പുഴയെ അറിഞ്ഞ്‌

Good lines..

മരമാക്രി said...

ഇനി മേലാല്‍ എഴുതരുത്‌. ഞാന്‍ തുടങ്ങി.

മരമാക്രി said...

"കഥയും കാലവും ജനിയും മരണവും ഒരുമിച്ചു പുല്കുമീ കടല്പാല വീഥിയില്‍
എന്റെ കനവുകളും നിന്റെ നിശ്വാസവും ഒരേ കാല്പാടുകള്‍ പിന്തുടരട്ടെ" - വായിക്കൂ: ചെരിപ്പ് (ഒരു കാപ്പിലാന്‍ മോഡല്‍ പൊട്ടക്കവിത) http://maramaakri.blogspot.com/

ചിതല്‍ said...

എന്തേ കാണാത്തത്. എവിടെ പോയി...

നിലാവര്‍ നിസ said...

കവിതയ്ക്ക് ഇങ്ങനെയും മുഖങ്ങള്‍.. അല്ലേ..

Anonymous said...

നല്ല കവിത. ചന്തു നേരത്തേ ശ്രദ്ധിക്കാഞ്ഞതില്‍ സങ്കടം.

മുഹമ്മദ് ശിഹാബ് said...

വളരെ നന്നായിരിക്കുന്നു

Kichu $ Chinnu | കിച്ചു $ ചിന്നു said...

കൊള്ളാം .. :)

Unknown said...

അരകുപ്പി അരയില്‍ വെച്ച്‌
അടിതെറ്റിവരുന്ന വാക്കുകള്‍ കാത്ത്‌
പ്രസവ വാര്‍ഡില്‍ ചാപിള്ളക്ക്‌
കാവല്‍ കിടക്കുകയാണ്‌ മറുപകുതി..........

നന്നായിരിക്കുന്നു... :)

Ranjith chemmad / ചെമ്മാടൻ said...

കാമ്പുള്ള രചന!
വളരെയിഷ്ടപ്പെട്ടു...........

CHANTHU said...

സുബൈര്‍ കുരുവമ്പലം, ഭൂമിപുത്രി, ഉഗാണ്ട രണ്ടാമന്‍, ഭടന്‍, ജ്യോനവന്‍, ദ്വീപു, അനൂപ്‌ എസ്‌. കോതനല്ലൂര്‍, മുഹ്മമദ്‌ ശിഹാബ്‌,, മരമാക്രി, ചിതല്‍, നിലാവര്‍നിസ, ഗുപ്‌തന്‍, മുഹമ്മദ്‌ ശിഹാബ്‌, കിച്ചു & ചിന്നു, മുരളീകൃഷ്‌ണ മാലോത്ത്‌, രഞ്‌ജിത്ത്‌ ചെമ്മാട്‌ എല്ലാവര്‍ക്കും സ്‌നേഹം നിറഞ്ഞ നന്ദി.

HARI VILLOOR said...

സുഹ്രത്തേ..
നല്ലപോലെ എഴിതിയിരിക്കുന്നു.. നല്ല ആവിഷ്‌ക്കാരം.....

എല്ലാവിധ നന്മകളും നേരുന്നു...... സ്നേഹപൂര്‍വ്വം ഹരി.

Post a Comment

Blog Archive

About Me

My photo
"മുടിയൊന്നധികം മുളച്ചു പൊങ്ങിയാല്‍ താണു പോവും തല ഭൂമിയോളം...... പാട്ടൊന്നു പതുക്കെ പാടി പോയാല്‍ പറന്നു പോവുമാകാശത്തോളം...."
......................സ്നേഹപൂറ്‍വം : രാജേഷ്‌ നരോത്ത്‌
A collection Of Malayalam Blogs in the world of Malayalam Bloggers. And here you can find some blogging tricks and helps to make your blog beautiful.
click here for free html hit counter code
Get a free hit counter today.