14.6.07

കോഴിച്ചൊല്ല്‌

പിടക്കോഴി നീയൊട്ടും
കൂവരുതെ നൂറ്റാണ്ടിനാവും പഴികളൊക്കെ

പിടക്ക്‌ ജോലി അടയിരിപ്പ്‌
പൂവനു വേറേ സംബന്ധം

പിട കെട്ടാഞ്ഞാല്‍ പുര നിറയും
പൂവനു കൂവാന്‍ പുരപ്പുറവും

പിടക്കോഴി വീഴുക മുള്ളിന്‍ മുകളില്‍



മുള്ളുകളോക്കെ പൂവന്‍ മുക്കും

പൂവനോളമൊക്കുമോ
പൂവുള്ളൂടുപ്പുകള്‍, നടപ്പുകള്‍

പൂവനു തലയില്‍ പൂവഴക്
‍പിടക്ക്‌ വാങ്ങാം പൊന്നഴക്

‍പിടയുടെ പ്രാക്കൊക്കെ
പ്രകൃതിക്കുനേരെ


7 comments:

സാജന്‍| SAJAN said...

പുതിയ ബ്ലോഗറാണല്ലെ സ്വാഗതം:)
എഴുതൂ ആഹ്ലാദിക്കൂ
qw_er_ty

CHANTHU said...
This comment has been removed by the author.
ആമി said...

athe ente peru cheethayakkaruthutto...! :) ethu kozhappamilla......keep it up
thumbi parakkatte...vanolam...best wishes
- aami oru mazhakutty

Anonymous said...

തുമ്പീ...കോഴിച്ചൊല്ലു കൊള്ളാം...
***********************8

ഒരു പൂവന്‍...
രണ്ടു പെട...
അപ്പോള്‍ ആകെ എത്ര കോഴി?

ബാജി ഓടംവേലി said...

തുടക്കം അസ്സലായി തുടരുക

Rajesh Naroth said...

പ്രിയ സുഹൃത്തെ,
ബ്ളോഗ്‌ നന്നായിട്ടുണ്ട്‌.
യൂ ട്യൂബില്‍ ഉള്ള ഈ വീഡിയോ ഒന്ന്‌ നിങ്ങളുടെ ബ്ളോഗില്‍ പ്രസിധീകരിക്കാന്‍ പറ്റുമെങ്കില്‍ വളരെ നന്നായിരുന്നു. ഇതു ഞാന്‍ തന്നെ ചെയ്ത ആല്‍ബം ആണ്‌. ഇണ്റ്റര്‍നെറ്റ്‌ വഴിയെങ്കിലും മലയാലികളുടെ മനസ്സില്‍ ഈ പാട്ടുകള്‍ എത്തിക്കാന്‍ വേണ്ടിയാണ്‌ നിങ്ങളുടെ സഹായം ചോദിക്കുന്നത്‌. ഇതാണ്‌ ലിങ്ക്‌. Kunnimanikal
സ്നേഹപൂറ്‍വം
രാജേഷ്‌ നരോത്ത്‌
എണ്റ്റെ ബ്ളോഗ്‌ ഇവിടെ : http://albumkanmani.blogspot.com/

PS: ക്ഷണിക്കാതെ എഴുതിയ കുറിപ്പിനു മുന്‍കൂറായ്‌ ക്ഷമ ചോദിക്കുന്നു.

Visala Manaskan said...

മുട്ടയിടുന്നതും കൂടെ ചേര്‍ക്കായിരുന്നു. :)

ഈ ബ്ലോഗില്‍ ആദ്യമാണ്. നല്ല കലക്കന്‍ കവിതകള്‍.

പിന്നെ ഒരു ഓഫ് റ്റോപ്പിക്ക്:

പൂവന്‍; പൂവന്റെ ഉത്തരവാദിത്വങ്ങളും പെട; പെടേടെ ഉത്തരവാദിത്വങ്ങളും ആത്മാര്‍ത്ഥതയോടെ സന്തൊഷത്തോടെ നിര്‍വഹിച്ച് അവരങ്ങ് ആര്‍മ്മാദിച്ച് ജീവിക്കുകയാണ് സുഹൃത്തേ... അവര്‍ക്ക് പ്രശ്നൊന്നുല്യ, ഫുള്‍ ടൈം ഭയങ്കര ഹാപ്പിയാ. ആ ചിരിയും കളിയും വര്‍ത്താനോം കണ്ടാലറിഞ്ഞുകൂടെ. :)

Post a Comment

Blog Archive

About Me

My photo
"മുടിയൊന്നധികം മുളച്ചു പൊങ്ങിയാല്‍ താണു പോവും തല ഭൂമിയോളം...... പാട്ടൊന്നു പതുക്കെ പാടി പോയാല്‍ പറന്നു പോവുമാകാശത്തോളം...."
......................സ്നേഹപൂറ്‍വം : രാജേഷ്‌ നരോത്ത്‌
A collection Of Malayalam Blogs in the world of Malayalam Bloggers. And here you can find some blogging tricks and helps to make your blog beautiful.
click here for free html hit counter code
Get a free hit counter today.