രോഗത്തിന്റെ
മടിയില്‍ കിടന്നാണ്
ജീവിതാനുരാഗത്തിന്റെ
ആഴ കാഴ്‌ച കണ്ടത്
(ജനലഴി മുറിച്ചു വരുന്ന ആകാശം, ഉയരത്തിലോടുന്ന കാറ്റ്, ആകാശത്തൂഞാലാടുന്ന തുമ്പി, തെങ്ങോല പച്ച, വാഴയിലയാട്ടം, ചെമ്പരത്തി ചുവപ്പ്, കാക്കകറുപ്പ്, പൂമ്പാറ്റനിറങ്ങള്‍...... കൊതി തീരാതെ പോവുന്ന കുതിച്ചുനോട്ടങ്ങള്‍... അകലത്തെ അലക്കുശബ്ദം, കാറ്റിലാടി കുഴഞ്ഞെത്തുന്ന പാട്ടുകച്ചേരികള്‍, ആര്‍ത്തിപിടിച്ച നാവ്, ഓര്‍മ്മകള്‍ അടര്‍ന്നു വീണു വളര്‍ന്ന പകല്‍കിനാവുകള്‍... )
.
ഉമ്മ വെക്കാനാഞ്ഞെത്തിയ
മരണത്തിന്റെ
കൃഷ്‌ണമണിയിലൂടേയാണ്
ഒരക്കരപച്ചപോലെ
ഞാനെന്റെ മുഖമാദ്യമായ് കണ്ടത്....
(ഉയിരുടനെ
ഉടലോടകലാന്‍
വെമ്പുമ്പോള്‍
വേദനകള്‍,
ജീവിത വ്യഥകള്‍പോലും
വസന്തംപോലെ
കൊതിപ്പിക്കും....)